breaking news New

ആലുവയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അപ്രതീക്ഷിത മിന്നൽ പരിശോധനയിൽ പുഴുവരിച്ച ബിരിയാണി അടക്കം വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

കൊച്ചി :
ആലുവ നഗരത്തിന്റെ പരിധിയിൽ തന്നെയുള്ള പ്രമുഖ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ ആരോഗ്യവിഭാഗം സ്ക്വാഡ് ഒരേസമയം പരിശോധന നടത്തിയത്.

ആലുവ ദേശീയപാതയിൽ പറവൂർ കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ‘ബിരിയാണി മഹൽ’, ‘നൂർജഹാൻ’, ‘കമ്മത്ത് ഇൻ’ എന്നീ പ്രമുഖ ഹോട്ടലുകളിൽ നിന്നാണ് പഴകിയതും പൊതുജനാരോഗ്യത്തിന് കടുത്ത ഹാനികരവുമായ ഭക്ഷണപദാർഥങ്ങൾ നഗരസഭ അധികൃതർ പിടിച്ചെടുത്തത്. ദിവസങ്ങൾ പഴക്കമുള്ളതും പുഴുവരിച്ചതുമായ തലേദിവസത്തെ ബിരിയാണി, ദുർഗന്ധം വമിക്കുന്ന പഴകിയ പാൽ, വീണ്ടും വീണ്ടും ഉപയോഗിച്ചതുമൂലം ഗുണനിലവാരം പൂർണ്ണമായി നഷ്ടപ്പെട്ട പാചക എണ്ണ, ചീഞ്ഞളുകിയ ബീഫ് കറി, പഴക്കമുള്ള ചിക്കൻ എന്നിവയാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകളിലെ ഫ്രീസറുകളിൽ നിന്നും അടുക്കളകളിൽ നിന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്ന രീതിയിലും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച ഈ ഹോട്ടലുകൾക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരവും മുനിസിപ്പൽ നിയമപ്രകാരവും കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ മുഴുവൻ ഭക്ഷണശാലകളിലും പരിശോധന കർശനമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5