breaking news New

സാമൂഹിക പ്രതിബദ്ധതയിലൂടെ മനുഷ്യത്വത്തിന്റെ മാതൃകയാകണം : അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വൈ.എം.സി.എ കൂടുതൽ സജീവവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ.

വൈ.എം.സി.എ സബ് റീജൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വർധിച്ചുവരുന്ന ഒറ്റപ്പെടൽ, സാമ്പത്തിക പ്രതിസന്ധികൾ, ലഹരി ഉപയോഗം, മൂല്യച്യുതി തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാൻ സന്നദ്ധ സംഘടനകളുടെ ക്രിയാത്മക ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി.

മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, ദേശീയ നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ദേശീയ പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമ്മാൻന്മാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ കടവിൽ, സെൻട്രൽ സോൺ കോ ഓഡിനേറ്റർ എബി ജേക്കബ്, മുൻ സബ് റീജൺ ചെയർമാൻന്മാരായ ജൂബിൻ ജോൺ, കെ.സി മാത്യു, അഡ്വ. എം.ബി നൈനാൻ, കുമ്പനാട് വൈ.എം.സി.എ പ്രസിഡൻ്റ് ഡോ. തോമസ് ജേക്കബ്, അഡ്വ. മാത്യു ജോസഫ്, കുര്യൻ ചെറിയാൻ ജോസ് കല്ലുമാല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5