breaking news New

പത്തനംതിട്ട ഇലന്തൂർ പഞ്ചായത്ത് ഇടപ്പരിയാരം വാർഡിൻ്റേയും, ഇലന്തൂർ ഹോമിയോ ഡിസ്പെൻസറിയുടേയും നേതൃത്വത്തിൽ ജനറൽ ഹോമിയോ മെഡിയ്ക്കൽ ക്യാമ്പ് നടത്തുന്നു ...

ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഹോമിയോപ്പതി ഉപയോഗിയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. താങ്കൾക്കും കുടുംബാംഗങ്ങൾക്കും മികച്ച ആരോഗ്യപരിരക്ഷ ലഭിക്കാൻ ഒരു സുവർണാവസരം.

മനുഷ്യനെ സമഗ്രമായി വിലയിരുത്തി വ്യക്തിയുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ചികിത്സാ സമീപനമാണ് ഹോമിയോപ്പതി പിന്തുടരുന്നത്. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധരുടെ ഉപദേശവും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കുന്നതിനായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശരീരത്തിൻ്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളുടെ മൂലകാരണം കണ്ടെത്തി ചികിത്സ നൽകാനും ലക്ഷ്യമിടുന്ന സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതിയാണ് ഹോമിയോപ്പതി.

ക്യാമ്പിന്റെ പ്രത്യേകതകൾ

✅ പരിചയസമ്പന്നരായ ഹോമിയോ ഡോക്ടർമാരുടെ സൗജന്യ പരിശോധന

✅ വ്യക്തിഗത ആരോഗ്യനിർണയവും ചികിത്സാ നിർദേശങ്ങളും

✅ ആവശ്യമായ ഹോമിയോ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

✅ രോഗപ്രതിരോധം, ജീവിതശൈലി, ഭക്ഷണക്രമം എന്നിവയെക്കുറിച്ചുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ

✅ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം

വിദഗ്ധ ഉപദേശവും,ചികിത്സയും ലഭിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളും,രോഗങ്ങളും
---------------------------

✔ ദീർഘകാല രോഗങ്ങൾ,അലർജി, ആസ്മ,ആവർത്തിച്ചുള്ള ജലദോഷം
✔ സന്ധിവേദന, നടുവേദന, കഴുത്തുവേദന
✔ ചർമ്മപ്രശ്നങ്ങൾ
✔ ദഹനസംബന്ധമായ അസ്വസ്ഥതകൾ
✔ മൈഗ്രെയ്ൻ, തലവേദന
✔ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങൾ
✔ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ
✔ മറ്റ് പൊതുവായ ആരോഗ്യപ്രശ്നങ്ങൾ
✔️മഴക്കാല ആരോഗ്യപ്രശ്‌നങ്ങൾ

ഈ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ബന്ധുക്കളേയും,സുഹൃത്തുക്കളേയും,അയൽവാസികളേയും കൂട്ടി ക്യാമ്പിൽ വരിക. അടുത്ത വാർഡുകളിൽ ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം.

രജിസ്ട്രേഷനും,കൂടുതൽ വിവരങ്ങൾക്കും 90486 85287 എന്ന നമ്പറിൽ ബന്ധപ്പെടണം എന്ന്
ഇടപ്പരിയാരം
വാർഡ് മെമ്പർ
കെ.ജി.റെജി, ഇലന്തൂർ ഗവ: ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: റോസ് ലിൻ എം.കെ.എന്നിവർ അറിയിച്ചു.

സ്ഥലം: പത്തനംതിട്ട GLPS,ചിറമേൽ,ഇടപ്പരിയാരം

തീയതി: 2026 ജൂലൈ 18 ശനിയാഴ്ച
സമയം: രാവിലെ 10 മുതൽ 1 മണി വരെ

"ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്"
ആരോഗ്യം സംരക്ഷിക്കാം... ഹോമിയോപ്പതിയിലൂടെ!

എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5