breaking news New

നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കുറ്റക്കാരനെന്ന് വിധിച്ച് കോടതി

പാലക്കാട് :
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

2025 ജനുവരി 27-നായിരുന്നു കൊലപാതകം. ചെന്താമര വീടിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ 2019-ൽ സജിതയെ കൊലപ്പെടുത്തിയ കേസിലും ചെന്താമരയാണ് പ്രതി. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയും ആണെന്ന് വിശ്വസിച്ചാണ് ഇയാൾ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ നേരിട്ട് ജാമ്യത്തിലിറങ്ങിയ ശേഷമാണ്, സജിതയുടെ ഭർത്താവിനെയും അമ്മയെയും ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.

സജിത വധക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5