തിരുവല്ല :
റെയിൽവേ അടിപ്പാതയിലെ പരീക്ഷണ പണികൾ തുടരുന്നു...
അടിപ്പാതകളിൽ അപകട മേഖലയ്ക്ക് മുകളിൽ വെള്ളം വന്നാൽ മുന്നറിയിപ്പ് സംവിധാനവുമായി റെയിൽവേ.
പത്തനംതിട്ട തിരുവല്ല തിരൂമൂലപുരം - കറ്റോട് റോഡിലെ
ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ ക്യാമറ നിരീക്ഷണവും അതിനോടൊപ്പം തന്നെ സെൻസറിങ് സംവിധാനത്തോടെ ജലനിരപ്പ് അപകട മേഖലയ്ക്ക് മുകളിൽ ഉയരുമ്പോൾ റോഡിന് ഇരുവശത്തും ചുവന്ന സിഗ്നൽ ലൈറ്റുകൾ പ്രകാശിച്ചു കൊണ്ടിരിക്കുകയും അപകട മുന്നറിയിപ്പ് സന്ദേശങ്ങൾ മൈക്കിലൂടെ തുടർച്ചയായി അനൗൺസ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.
നിരവധി പരീക്ഷണങ്ങൾ റെയിൽവേ അടിപ്പാതയിൽ നടത്തിയിട്ടും പൂർണ വിജയം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടികൂടി റെയിൽവേ കൈക്കൊള്ളുന്നത്.
റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറിയാൽ ഉടൻ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് മോട്ടോർ സംവിധാനവും അതോടൊപ്പം തന്നെ അടിപ്പാതകളിൽ വഴിവിളക്കും സ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ് ആവശ്യപ്പെട്ടു.