കൊച്ചി :
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവ് സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസാണ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍16ന് രാത്രി 9.30നാണ് പരാതിക്കാധാരമായ സംഭവം. ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ചീനിക്കുഴി റബര്‍ പാര്‍ക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള വേഗത്തടയില്‍ എത്തിയപ്പോള്‍ അമിതവേഗത്തിലും അശ്രദ്ധയോടെയും ഭര്‍ത്താവ് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താന്‍ റോഡിലേക്ക് തെറിച്ചു വീണെന്നാണ് പരാതി.
അപകടത്തില്‍ മുഖത്തും പുരികത്തിനും ഗുരുതര പരുക്കേറ്റതായും പറയുന്നു. സംഭവത്തില്‍ കോലഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭര്‍ത്താവോടിച്ച സ്‌കൂട്ടറില്‍ നിന്നും വീണ് പരുക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയിലെത്തി !!
Advertisement
Advertisement
Advertisement