breaking news New

ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ കൊയർ മത്സരത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF) അഡ്വൈസറി ബോർഡ് അംഗവുമായ ബഹു. ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു.

52-ഓളം സുറിയാനി ക്രൈസ്തവ സഭകൾ പങ്കെടുത്ത മത്സരത്തിൽ ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പങ്കെടുത്ത മലങ്കര ഓർത്തഡോക്സ് സഭയുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്ന് യോഗം വിലയിരുത്തി.

കേരളത്തിലെ ക്രൈസ്തവ ഗാനരംഗത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോപ്പ. വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്മാർക്കും ഗായകസംഘങ്ങൾക്കും സുറിയാനി ഗാനങ്ങൾ പരിശീലിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും ചടങ്ങിൽ അനുസ്മരിച്ചു.

ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ ഉപരക്ഷാധികാരി തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ പൊന്നാട അണിയിച്ച് ആദരവ് സമർപ്പിച്ചു.

ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു, ട്രഷറർ ഡോ. റോബിൻ പി. മാത്യു, മനോജ് തേക്കടം, ജോൺസൺ മാത്യു, കേരള ക്രിസ്ത്യൻ ബിസിനസ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ് ബിജു തോമസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5