അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില്‍ 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില്‍ എത്തിക്കണം. ഫോണ്‍: 0468 2222364.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍ ...
ലിഫ്റ്റ് ഓപ്പറേറ്റര്‍ – ഐടിഐ/ഡിപ്ലോമ/എന്റ്‌റിസി സര്‍ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്‌നീഷ്യന്‍ കോഴ്സ് പാസായിരിക്കണം – 01
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി കോഴ്‌സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ എന്നിവ അറിഞ്ഞിരിക്കണം – 04
ക്ലീനിങ് സ്റ്റാഫ്- ഏഴാം ക്ലാസ് – 05
ഇലക്ട്രീഷന്‍ കം പ്ലംബര്‍ – ഇലക്ട്രിക്കല്‍/പ്ലംബിംഗ് എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – 01
ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ – ഇലക്ട്രിക്കല്‍/വയറിംഗ്/മെക്കാനിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ/ഡിപ്ലോമ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം – 01
ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒ.ടി/ബി.എസ്.സി ഒ.ടി – 01
ഫാര്‍മസിസ്റ്റ് – ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ – 02
ലാബ് ടെക്‌നീഷ്യന്‍ – പ്ലസ് ടു, ഡി.എം.എല്‍.ടി, ഡി.എം.ഇ, അല്ലെങ്കില്‍ തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02
റേഡിയോഗ്രാഫര്‍ – ഡി.ആര്‍.ടി/ബി.ആര്‍.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് – 02
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
Advertisement
Advertisement
Advertisement