പത്തനംതിട്ട / തിരുവല്ല : പദ്ധതിയുടെ അഖില മലങ്കര തല ഉദ്ഘാടനം പരുമല മാർ ഗ്രീഗോറിയോസ് കോളജിൽ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. മദ്യവും മയക്കുമരുന്നുമല്ല, അർഥപൂർണമായ ജീവിതമാണ് പുതു തലമുറ ലഹരിയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ പ്രൊഫ. കെ. കെ. രാജു അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി. സമിതി ഭാരവാഹികളായ അലക്സ് മണപ്പുറത്ത്, ഡോ. റോബിൻ പി. മാത്യു, ഫാ ഡോ കുര്യൻ ദാനിയേൽ,മത്തായി ടി. വർഗീസ്, മനോജ് മാത്യു, ഫാ. നിതിൻ മണ്ണാഞ്ചേരിൽ, ഫാ. സജി മേക്കാട്ട്, ഫാ.ലിജു പി .ചെറിയാൻ, ലിബിൻ വർഗീസ്, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ലഹരി വിപത്തിനെതിരെ കലാലയങ്ങളിലേക്ക് നേരിട്ടെത്തിയുള്ള ബോധവൽക്കരണത്തിന് തുടക്കം കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതി
Advertisement
Advertisement
Advertisement