breaking news New

ക്ലാസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ച് കൈയുടെ എല്ല് പൊട്ടിച്ച സംഭവത്തിൽ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം കൽപകഞ്ചേരി എം.എസ്.എം.എച്ച്.എസ്.എസ്സിലെ അധ്യാപകനും വടകര സ്വദേശിയുമായ ബൽരാജിനെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കൽപകഞ്ചേരി പോലീസ് കേസെടുത്തത്.

അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർത്ഥി പറയുന്നു.

എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5