breaking news New

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാനിഷേധമെന്ന് ആരോപണം

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ രോ​ഗിയെ പ്രധാന ഡോക്ടർമാർ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം ഉയർന്നത്. പുനലൂർ സ്വദേശി സുരേന്ദ്രനാണ് ഡോക്ടർമാർ തിരിഞ്ഞുനോക്കാത്ത അവസ്ഥ നേരിട്ടത്.

കലശലായ വയറുവേദന മൂലമാണ് സുരേന്ദ്രൻ മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ഇതുവരെയും പ്രധാന ഡോക്ടർമാർ ആരുംതന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

ഗുരുതരമായ അവസ്ഥയിലാണ് പുനലൂരിൽ നിന്ന് മെഡിക്കൽ കോളേജിൽ രോ​ഗിയെ എത്തിച്ചത്. പ്രാക്ടീസ് ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഓരോ സമയവും വന്നു പരിശോധിച്ചത് എന്ന് സുരേന്ദ്രന്റെ മകൻ സുബീഷ് സി മീഡിയ ന്യൂസിനോട് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5