breaking news New

ദേശീയ ദുരന്തപ്രതികരണ സേന നയിക്കുന്ന 'കമ്മ്യൂണിറ്റി അവയർനസ്സ് പ്രോഗ്രാം ' പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്നു

മല്ലപ്പള്ളി : വർദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളേയും മറ്റ് അടിയന്തിര ഘട്ടങ്ങളേയും പ്രാദേശിക തലത്തിൽ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ദുരന്തപ്രതികരണ സേന നയിക്കുന്ന 'കമ്മ്യൂണിറ്റി അവയർനസ്സ് പ്രോഗ്രാം ' ബ്ലോക്ക് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മീ അജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജി. സാബു, കെ.വി ശ്രീദേവി, ഗീത അപ്പുക്കുട്ടൻ, ജ്ഞാനാമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി പി മാത്യു, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ഷിനി കെ പിള്ള, രഞ്ജിനി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്, ജോയിന്റ് ബിഡിഒ ഗിരീഷ് കുമാർ, ദുരന്ത നിവാരണസേന ടീം ഇൻസ്പെക്ടർ എസ്.പി യാദവ്, എം.കെ ധനുഷ് എന്നിവർ പ്രസംഗിച്ചു.

എൻഡിആർഎഫ് അംഗങ്ങളായ ഹരിത്, സന്തോഷ്, ചൈനി സന്തോഷ്, ശ്രീനിവാസറാവു, സൌമ്യ, ഹരികൃഷ്ണ എന്നിവരൊടൊപ്പം ബ്ലോക്ക്‌ പഞ്ചായത്തത്ത് സ്റ്റാഫ്‌ അനൂപും ചേർന്ന് പ്രദർശന ഡ്രില്ലുകൾ അവതരിപ്പിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 7 പഞ്ചായത്തിലെ ജന പ്രതിനിധികൾക്കാണ് ലൈവ് അവതരണത്തോടെ പരിശീലന പരിപാടി നടത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5