breaking news New

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരണം ഏഴായി

ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശിമുഹമ്മദ് ഇമ്രാൻ, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരന്തത്തിന്റെ മൂന്നാംനാളിൽ, ഒന്നാമത്തെ സോണിൽ നടത്തിയ പരിശോധനയിലാണ് ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്.

എക്സ്കവേറ്റർ ഓപ്പറേറ്ററാണ് മുഹമ്മദ് ഇമ്രാൻ. മീനാക്ഷിപുഴയിൽ നടത്തിയ തിരച്ചിലിലാണ് എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെടുത്തത്. കരാർ കമ്പനിയിൽ സർവേയറാണ് അസറുദ്ദീൻ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5