breaking news New

പത്തനംതിട്ടയിൽ വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം !!

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ കടമ്മനിട്ട കല്ലേലിമുക്കില്‍ അടയ്ക്കമാവുങ്കല്‍ എ എം മാത്തുക്കുട്ടി (75) ആണ് മരിച്ചത്.

ലിഫ്റ്റില്‍ മുകള്‍നിലയിലേക്ക് പോകുമ്പോള്‍ വശത്തെ പൈപ്പില്‍ തല കുടുങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് അപകടം. ലിഫ്റ്റില്‍നിന്ന് തല പുറത്തേക്ക് ഇട്ടതാകാം അപകടകാരണമെന്നാണ് നിഗമനം.

ഏറെ നേരമായിട്ടും മാത്തുക്കുട്ടിയെ കാണാതെ വന്നതോടെ ഭാര്യ സൂസമ്മ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന പൈപ്പ് മുറിച്ചുമാറ്റിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുമ്പ് മാത്തുക്കുട്ടിയുടെ കൈ ലിഫ്റ്റില്‍ കുടുങ്ങിയിട്ടുണ്ട്. വീട്ടില്‍ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണുള്ളത്.

മക്കള്‍: ജോമോന്‍ (കാനഡ), ജിസ (അയര്‍ലന്‍ഡ്). മരുമക്കള്‍: സുബി (കാനഡ), ബിബിന്‍ (അയര്‍ലന്‍ഡ്).


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5