breaking news New

പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും ചെങ്ങരൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ താലൂക്ക് വായനാ പക്ഷാചരണ സമാപനം നടന്നു

മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെയും ചെങ്ങരൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ താലൂക്ക് വായനാ പക്ഷാചരണ സമാപനം ചെങ്ങരൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീ KP രാധാകൃഷ്ണൻ വായനാപക്ഷാചരണ സമാപനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീ എബി മേക്കരിങ്ങാട്ട് നടത്തി.

താലൂക്ക് പ്രസിഡൻ്റ് Adv. ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രമേശ് ചന്ദ്രൻ , താലൂക്ക് എക്സിക്യൂട്ടിവ് അംഗം ബാബു പാലയ്ക്കൽ സംസ്ഥാന കൗൺസിലിൽ അംഗം നജീബ് റാവുത്തർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ലൈബ്രറി പ്രസിഡൻ്റ് Prof. ജേക്കബ് M ഏബ്രഹാം സ്വാഗതവും സെക്രട്ടറി ശ്രീ CC വറുഗീസ് നന്ദിയും പറഞ്ഞു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5