സമരക്കാർ തിരിച്ചു വന്നാലും ഒഴിവുകൾ അനുസരിച്ച് മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ശമ്പള വർധനവ് നടപ്പിലാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യുഎൻഎയും വ്യക്തമാക്കി.
ഇന്ന് രാവിലെ അമലയിലെയും, ജൂബിലിയിലെയും നഴ്‌സുമാർ സംയുക്തമായി സമരം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിൽ അമലയിൽ ഇടക്കാല ആശ്വാസമായി 4000 മുതൽ 6000 വരെ ശമ്പളം വർധിപ്പിച്ചെന്നും അമലയിലെ നേഴ്‌സുമാർ സമരത്തിൽ നിന്നു പിൻമാറുകയാണെന്നും വാർത്തകൾ പരന്നു.
എന്നാൽ പിന്നീട് ആശുപത്രി അധികൃതർ തന്നെ രംഗത്തെത്തി. ശമ്പളം വർധിപ്പിച്ചെന്നും നേഴ്‌സുമാർ സമരം അവസാനിപ്പിച്ചു എന്നുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് അവർ അറിയിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിൽ യാതൊരുവിത ചർച്ചകളോ തീരുമാനങ്ങളോ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ഉണ്ടായില്ലെന്നും ഇവർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസം കൊണ്ടുവന്ന ഇടക്കാല ഉത്തരവാണ് നിലവിൽ പ്രചരിപ്പിക്കുന്നതെന്നും, ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ഇതു നൽകി വരുന്നുണ്ടെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വർധനവ് അംഗീകരിച്ച് ജോലിയിൽ തിരികെ കയാറാൻ നഴ്‌സുമാർ തയാറായാലും എല്ലാവരെയും ഒന്നിച്ചെടുക്കാൻ സാധിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. അതേ സമയം ജൂബിലി അധികൃതരുടെ സ്വാധീനം മൂലമാണ് അമല ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്ന് യുഎൻഎ പറഞ്ഞു.
ജൂബിലിയിലെ നഴ്‌സുമാർ ആശുപത്രിക്കു മുന്നിലുള്ള റോഡ് ഉപരോധിച്ച് സമരം നടത്തി. സമരം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. വേതന വർധനവ് നടപ്പിലാക്കുന്നത് വരെ സമരം തുടരാനാണ് യുഎൻഎ യുടെ തീരുമാനം.
തൃശൂർ അമല, ജൂബിലി ആശുപത്രികളിലെ നേഴ്‌സുമാരുടെ സമരത്തോട് നിലപാട് കടുപ്പിച്ച് മാനേജ്‌മെന്റുകൾ : നേഴ്‌സുമാരുടെ സംഘടനയായ യുഎൻഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആശുപത്രി മാനേജ്മെന്റുകൾ
Advertisement
Advertisement
Advertisement