പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരണമടഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു നടുക്കുന്ന ഈ അപകടം സംഭവിച്ചത്.
വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും അമ്മയോടൊപ്പം തൃശൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ജനീറ്റ. പൂങ്കുന്നം ജങ്ഷനിൽ വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്ന വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് ജനീറ്റയും അമ്മയും റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ആംബുലൻസ് ജനീറ്റയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ ജനീറ്റയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ അമ്മ ശാന്തിയെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ പൂങ്കുന്നം ജങ്ഷനിൽ വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ആംബുലൻസ് കയറി മരിച്ചു !!
Advertisement
Advertisement
Advertisement