breaking news New

പി.ടി ഉഷ ദത്തെടുത്ത പത്തനംതിട്ട തിരുവല്ല കുറ്റൂർ പഞ്ചായത്തിനെ തിരികെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കണം : വി ആർ രാജേഷ്

പത്തനംതിട്ട തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കുറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ തന്നെ ബിജെപി നേതാക്കൾ കോടികളുടെ വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടത്താൻ പോകുന്നു എന്ന പേരിൽ പി ടി ഉഷ എം പി കുറ്റൂർ ഗ്രാമപഞ്ചായത്തിനെ ദത്ത് എടുത്തു എന്ന് പ്രഖ്യാപിച്ചിട്ട് ആറു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വളർച്ചയും വികസനവും കാണുവാൻ സാധിക്കാത്തതിൻ്റ് പശ്ചാത്തലത്തിൽ , ദത്തെടുത്ത കുറ്റൂർ ഗ്രാമപഞ്ചായത്തിനെ തിരികെ ശിശു ക്ഷേമസമിതിയെ (തിരികെ കുറ്റൂരിന് തന്നെ) ഏൽപ്പിക്കണം എന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പറഞ്ഞു.

തകർന്ന റോഡുകളും, പൊട്ടിയ കുടിവെള്ള പൈപ്പുകളും, കത്താത്ത വഴിവിളക്കും, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ ആയതുമാണ് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നത്.

ദത്തെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെ
ഡബിൾ എഞ്ചിനുമായി വന്നവർ ഇതിൻ്റ് പേരിൽ നാടുനീളെ അടിച്ചുവെച്ച ഫ്ലെക്സിന്റെ പൈസയുണ്ടായിരുന്നെങ്കിൽ തകർന്ന രണ്ട് റോഡ് എങ്കിലും ഉപയോഗപ്രദമാക്കാൻ സാധിക്കുമായിരുന്നു.

പിടി ഉഷ കുറ്റൂർ ഗ്രാമപഞ്ചായത്തിനെ ദത്ത് എടുത്തു എന്ന ഒറ്റ കാരണത്താൽ തന്നെ മറ്റു ഫണ്ടുകളും ഈ പഞ്ചായത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാജേഷ് പറഞ്ഞു.

വർഷം പകുതി കഴിഞ്ഞിട്ടും ഈ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ബിജെപി പഞ്ചായത്ത് ഭരണസമിതിയും, പിടി ഉഷ എംപിയും ഇതിന്റെ യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ദത്തെടുക്കൽ വിഷയത്തിൽ കുറ്റൂർ നിവാസികളോട് മാപ്പ് പറയണം എന്നും രാജേഷ് ആവശ്യപ്പെട്ടു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5