പത്തനംതിട്ട കല്ലുപ്പാറ പഞ്ചായത്തിലെ ചെങ്ങരൂർ - മങ്കുഴിപ്പടി റോഡിൽ മാലിന്യം തള്ളുന്നത് സ്ഥിരം പതിവായി മാറുന്നു.
സാറിറ്ററി നാപ്കിനുകൾ അടക്കമുള്ള മാലിന്യങ്ങൾ റോഡുകളിൽ ഉപേക്ഷിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടും നാളിതു വരെ നടപടികൾ സ്വീകരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലന്നും നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് മെമ്പറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നില്ലെന്നും ഈ പ്രദേശങ്ങളിലെ വീട്ടുകാർ പറയുന്നു.
അതേസമയം,
പത്തനംതിട്ട കല്ലൂപ്പാറ, തിരുവല്ല കവിയൂർ ,പെരിങ്ങര പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും ചതുപ്പുനിലങ്ങളും ഇപ്പോൾ സാട്രോസുകൾക്ക് തുല്യമായി ആണ് മാലിന്യക്കൂമ്പാരം ഉണ്ടാകുന്നത്.
ഹോസ്പിറ്റൽ മാലിന്യങ്ങൾ ഉൾപ്പെടെ പ്രകൃതിക്ക് ദോഷകരമാകുന്ന മാലിന്യങ്ങൾ മഴക്കാലത്ത് അഴുകി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും വഴി ഒരുക്കുന്നു. അധികാരികളുടെ അനാസ്ഥ മൂലം സാധാരണ ജനങ്ങളുടെ ആയുസ്സിന് ഭീഷണി ആകുന്നുവെന്നും തദ്ധേശ്വസ്വയംഭരണ വകുപ്പ് അടിയന്തമായി മാലിന്യ നിർമാർജനത്തിന് വേണ്ടുന്ന നടപടികൾ കൈക്കൊള്ളണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം സി മീഡിയ ഓൺലൈൻ