വര്‍ക്കല സ്വദേശി ആരതി (27) ആണ് മരിച്ചത്.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
ആറ്റുകാലിന് സമീപം ചിറമുക്കില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും. ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വൈകാതെ ഭര്‍ത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.
അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ ആരതി അമ്മയ്‌ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹത്തിന് അമ്പത് പവനോളം സ്വര്‍ണം ആരതിക്ക് നല്‍കിയിരുന്നുവെന്നും ഇതെല്ലാം അതുല്‍ വാഹനം വാങ്ങാനും മറ്റു വിവിധ ആവശ്യങ്ങള്‍ക്കായും പണയം വയ്‌ക്കുകയും വില്‍ക്കുകയും ചെയ്തതായും കുടുംബം പറയുന്നു. എല്ലാം തീര്‍ന്ന ശേഷവും പണമാവശ്യപ്പെട്ട് ഇയാള്‍ ആരതിയെ ഉപദ്രവിച്ചിരുന്നു.
വിവാഹത്തിന് മുന്നേ അതുലിന് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വിവാഹനിശ്ചയം നടന്നിരുന്നതായും ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിന് പിന്നാലെ ജീവനൊടുക്കിയെന്നും ആരതിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇതെല്ലാം അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്ന് അവര്‍ വെളിപ്പെടുത്തി. വിവാഹശേഷവും ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരതി കണ്ടെത്തിയെന്നും പറയുന്നുണ്ട്.
വെള്ളിയാഴ്ച അതുല്‍ വീട്ടിലുള്ള സമയത്താണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്നും പറയപ്പെടുന്നു.
ആരതിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍
Advertisement
Advertisement
Advertisement