breaking news New

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ പാമ്പ് !!

തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി ടി സ്കാൻ വിഭാഗത്തിലാണ് പാമ്പിനെക്കണ്ടത്. സി ടി സ്കാൻ വിഭാ​ഗത്തിലെ ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. ഇന്ന് ഉച്ചക്ക് ശേഷം ആണ് മെഡിക്കൽ കോളേജിലെ സി ടി സ്കാൻ എടുക്കുന്ന മുറിയിൽ പാമ്പിനെ കണ്ടത്. ഉഗ്രവിഷമുള്ള അണലി ഇനത്തിൽപെട്ട പാമ്പ് ആണെന്നാണ് പ്രാഥമിക നിഗമനം.

ചേലക്കരയിലെ പൊതുപ്രവർത്തകനായ സ്വദേശി റസാഖ് പാമ്പിനെ തുരത്തി പുറത്താക്കി. ആഴ്ചകൾക്ക് മുമ്പാണ് തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ ഒരു ഡോക്ടറെ പാമ്പ് കടിക്കുന്ന സംഭവവുമുണ്ടായത്. ഇതിൽ വേണ്ട നടപടികൾ എടുക്കാൻ അധികൃതർ ഉൾപ്പെടെ തയ്യാറായില്ലെന്ന ആക്ഷേപവും വ്യാപകമായിരുന്നു.

ആരോ​ഗ്യ മന്ത്രി ഉൾപ്പെടെ വിഷയത്തിന് വേണ്ട പ്രാധാന്യം നൽകിയില്ലെന്നുമുള്ള ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിലെ സി ടി സ്കാൻ എടുക്കുന്ന മുറിക്കുള്ളിൽ വീണ്ടും പാമ്പിനെ കണ്ടിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5