breaking news New

സ്വകാര്യതയ്ക്ക് എന്നും മുൻഗണന നൽകുന്ന ഒരാളാണോ നിങ്ങൾ ? എന്നാൽ ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മൾ എഐയുമായി നടത്തുന്ന ചാറ്റുകൾ എവിടെയാണ് പോകുന്നതെന്ന് അറിയാമോ?

നമ്മൾ ജെമിനിയുമായി നടത്തുന്ന സംഭാഷണങ്ങളും ഗൂഗിൾ അക്കൗണ്ടിൽ സൂക്ഷിക്കുന്നുണ്ട്. ഉപയോക്താവിന് സ്വകാര്യ വിവരങ്ങൾ നിയന്ത്രിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഗൂഗിൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ജെമിനി ഹിസ്റ്ററി എങ്ങനെ പരിശോധിക്കാം എന്ന് നോക്കിയാലോ. ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിലോ ,ഫോണിലോ ജെമിനി.ഗൂഗിൾ.കോം എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പീന്നിട് സെറ്റിങ് അന്റ് ഓപ്ഷേൻ ക്ലിക്ക് ചെയ്ത് ആക്ടിവിറ്റി തെരഞ്ഞെടുക്കുക.

ആക്ടിവിറ്റി പേജിൽ എത്തിയ ശേഷം താഴെ പറയുന്ന ഓപ്ഷനുകൾ ഉപയോഗിക്കുക. ഡിലിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഓൾ ടൈം എന്നത് തിരഞ്ഞെടുക്കുക. പിന്നിട് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് കഴിഞ്ഞ ഒരു മണിക്കൂർ, കഴിഞ്ഞ ഒരു ദിവസം എന്ന് തെരഞ്ഞെടുക്കാം. ഇവയ്ക്ക് പകരം ഏതെങ്കിലും പ്രത്യേക സംഭാഷണം മാത്രം ഒഴിവാക്കണമെങ്കിൽ അതെടുത്തതിന് ശേഷം ഡിലീറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5