വീട്ടുമുറ്റത്ത് നിന്ന് ഗർഭനിരോധന ഉറകൾ കണ്ടതിനെ തുടർന്ന് വയോധിക ഈ വിവരം വിദേശത്ത് ജോലി ചെയ്യുന്ന മകളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണമായത്.
കഴിഞ്ഞ വർഷം മുതൽ പ്രതി വീട്ടിൽ വെച്ച് വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയെ ഭയന്നാണ് വയോധിക ഇത്രയും നാൾ പീഡനവിവരം പുറത്തുപറയാതിരുന്നത്.
തുടർച്ചയായ പീഡനം സഹിക്കവയ്യാതെ ഒടുവിൽ വയോധിക വിവരം മറ്റ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഈ വെളിപ്പെടുത്തലിന് പിന്നാലെ കുടുംബാംഗങ്ങൾ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കുണ്ടറ പോലീസ് പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്വന്തം ദുർനടപ്പുകൾ വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യാമാതാവായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ കൊല്ലം കുണ്ടറയിൽ പോലീസ് പിടിയിലായി
Advertisement
Advertisement
Advertisement