മോഷ്ടിക്കാന്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ക്കായി പരതവേ കണ്ടത് അലമാരയിലിരുന്ന വിലകൂടിയ മദ്യം. പിന്നെ ഒന്നും ചിന്തിച്ചില്ല. കുപ്പി എടുത്ത് വട്ടം കൂടിയിരുന്ന് അടിച്ചു. പൂസായപ്പോള്‍ കിടന്നുറങ്ങി. ബോധം വന്നപ്പോഴേക്കും നേരം വെളുത്തിരുന്നു. അതോടെ തടികേടാവാതിരിക്കാന്‍ വേഗം മുങ്ങേണ്ടിയും വന്നു.
കോട്ടയം കാരിത്താസിന് സമീപമുള്ള വൃദ്ധസദനത്തിന് സമീപം ചൂട്ടുവേലിക്ക് സമീപമുള്ള വീട്ടില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിന്റെ കതക് കുത്തിപ്പൊളിച്ച് കയറിയ കള്ളന്മാര്‍ ആദ്യം കണ്ടത് വിലകൂടിയ മദ്യം. പിന്നെ ഒന്നും നോക്കിയില്ല; കുറേശ്ശെ എടുത്ത് കുടിച്ചു. ഇതിനിടെ അലമാരയും എല്ലാ ലോക്കറുകളും കുത്തിത്തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.
മക്കള്‍ വിദേശത്തായതിനാല്‍, ആള്‍ത്താമസമില്ലാത്ത ഈ വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. പൂസിന്റെ പുറത്ത് ഉറങ്ങിപ്പോയി. ഉറക്കമുണര്‍ന്നപ്പോള്‍ വ്യാഴാഴ്ച നേരം വെളുത്തുതുടങ്ങിയിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ വീട്ടിലെ കുടമാത്രം എടുത്തു. പക്ഷേ, തത്രപ്പാടിനിടെ വീട്ടുമുറ്റത്തെ ചെടികള്‍ക്കിടയില്‍ അതും ഉപേക്ഷിച്ചാണ് പോയത്.
കോട്ടയത്ത് ആരുമില്ലാതിരുന്ന വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന് കള്ളന്മാര്‍ : കിട്ടിയത് മദ്യം മാത്രം : വെറും കയ്യോടെ മടങ്ങി !!
Advertisement
Advertisement
Advertisement