breaking news New

കോട്ടയം പൊൻകുന്നത്ത് വൻ ലഹരിവേട്ട !!

10 ലക്ഷം രൂപയുടെ എംഡിഎംയുമായാണ് യുവാക്കൾ പിടിയിലായത്. കാറിൽ നിന്നും കാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്.

ചങ്ങനാശ്ശേരി പെരുന്ന സ്വദേശി നിബിൻ എംബി , തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പൊലീസ് ചേർന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

വിൽപ്പനക്കായി ബംഗളൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു ലഹരി വസ്തു. വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വില്പനയ്ക്ക് ലഹരി വസ്തു എത്തിക്കുകയായിരുന്നു പ്രതികൾ.

കാറിൻറെ ഡ്രൈവർ സീറ്റിന്റെ വലത് ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5