കുട്ടിയെ കയറു കൊണ്ട് മണിക്കൂറുകളോളം കെട്ടിയിട്ടതായി ആണ് പരാതി. തിരുവനന്തപുരത്തെ ശ്രീ കാരുണ്യ മിഷൻ പൂവർ ഹോമിലാണ് സംഭവം. കുട്ടിയുടെ കയ്യിൽ നീരും നിരവധി പാടുകളും ഉണ്ടായിരുന്നു
കുട്ടി ജന്മനാ ബധിരയും മൂകയും ആണ്. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടി നിരന്തരം പുവർ ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു എന്നായിരുന്നു അധികൃതരുടെ വാദം.
ഇതിനാൽ ആണ് കുട്ടിയെ കെട്ടി ഇട്ടതെന്ന് പുവർ ഹോം അധികൃതർ പറഞ്ഞു. ശരീരത്തിലെ മുറിവുകൾ പലതവണകളിലായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണെന്നുമാണ് വിശദീകരണം.
തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരത
Advertisement
Advertisement
Advertisement