മല്ലപ്പള്ളി :
സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കി തിരുവല്ലയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ ആദ്യ പ്രിയദർശിനി ബസ്സിന് മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം കെ സുബാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കെജി സാബു, തോമസ് മാത്യു, ജോൺസൺ കുര്യൻ,മധു ചെമ്പുകുഴി, ലിബിൻ വടക്കേടത്ത്, കീഴ്വായ്പൂര് ശിവരാജൻ, സിന്ധു സുബാഷ്. ഗ്രേസി മാത്യു, റെജി തേക്കുങ്കൽ, റെജി പമ്പഴ, ചന്ദ്രശേഖരൻ നായർ, ജീന ചാക്കോ, അനു എബി വർഗീസ്, സന്തോഷ് ചാമക്കാല, സോഫി ജോജോ, തമ്പി കോട്ടച്ചേരിയിൽ, സൂസൻ ഡാനിയൽ, മോളി കുട്ടി സിബി, അനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
വനിതാ കണ്ടക്ടർ ബിന്ദു ഷാജിയാണ് 0 ടിക്കറ്റ് നൽകിയത്.
സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം അനുവദിച്ചുകൊണ്ട് തിരുവല്ലയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ ആദ്യ പ്രിയദർശിനി ബസ്സിന് പത്തനംതിട്ട മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
Advertisement
Advertisement
Advertisement