breaking news New

മോഷണക്കേസിൽ കോൺഗ്രസ് നേതാവ് പോലീസ് പിടിയിൽ !!

കാലടി മാണിക്യമംഗലം കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് കൊല്ലംകുടി വീട്ടിൽ സജിയാണ് പിടിയിൽ ആയത്. മാരാകായുധങ്ങളുമായിട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇന്നലെ രാത്രി ഒമ്പത് മണിക്ക് മുമ്പായിട്ടാണ് സംഭവം നടന്നത്. കാലടി മാണിക്യമംഗലത്തെ കടക്കശ്ശേരി വീട്ടിൽ രതീഷിന്റെ വീട്ടിലാണ് സജി മോഷണത്തിനായി കയറിയത്. വീട് കുത്തിത്തുറക്കാനുള്ള ഉപകരണങ്ങളും മാരകായുധങ്ങളുമായാണ് ഇയാൾ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവെക്കുകയും തുടർന്ന് കാലടി പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

പ്രതിയെ കേസിൽ നിന്നും ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് പോലീസിന് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കേസ് എടുക്കാതെ ഒത്തുതീർപ്പാക്കി വിടാനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5