മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകുവാൻ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഫയർ ആൻ്റ് റെസ്‌ക്യൂ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.
കേരള കോൺഗ്രസ് സീനിയർ ജനറൽ സെകട്ടറി കുഞ്ഞുകോശി പോൾ ആഭ്യന്തര വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു പാലാഴിയും ഒപ്പമുണ്ടായിരുന്നു.
താലൂക്കിൻ്റെ മദ്ധ്യത്തിലൂടെയാണ് മണിമലയാർ ഒഴുകുന്നത്. നിരവധി മുങ്ങി മരണങ്ങൾ നദിയിൽ നടക്കുന്നുണ്ട്. കുന്നന്താനത്ത് കിൻഫ്രയുടെ വ്യവസായ പാർക്കും സിഡ്കോയുടെ വ്യവസായ യൂണിറ്റുകളും മല്ലപ്പള്ളിയിൽ മിനി ഇൻഡ്സ്ട്രിയൽ എസ്റ്റേറ്റും ഉണ്ട്. വേനൽക്കാലത്ത് റബ്ബർ തോട്ടങ്ങളിൽ തീപിടുത്തവും സർവസാധാരണമാണ്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ടൗണിലുള്ള ആഭ്യന്തര വകുപ്പിൻ്റെ സ്ഥലവും കെട്ടിടവും ഇക്കാര്യത്തിന് ഉപയോഗിക്കാവുന്നതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിൽ മല്ലപ്പള്ളി ഒഴികെ എല്ലാ താലൂക്കുകളിലും ഫയർസ്റ്റേഷൻ ഉണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഫയർ സ്റ്റേഷൻ : റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി
Advertisement
Advertisement
Advertisement