breaking news New

കോട്ടയത്ത് വിസ വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ

കോട്ടയം കൂട്ടിക്കൽ
ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മറിനെയാണ് പൊലീസ് പിടികൂടിയത്. വിദേശ ജോലി വാഗ്ദാനം ചെയ്ത്
പണം തട്ടിയെന്നാണ് പരാതി.

കേസില്‍ ഒളിവിലായിരുന്നു അനീഷ് ഉമ്മർ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ നൂറോളം പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ വിസ ആറുമാസത്തിനുള്ളില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം കൈക്കലാക്കിയത്. 5 മുതല്‍ 20 ലക്ഷം രൂപ വരെ ഇയാൾ ആളുകളിൽ നിന്ന് വാങ്ങിയതായാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5