ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം.
പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് സമീപവാസികളടക്കമെത്തി പന്തീരാങ്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹമുണ്ടായിരുന്നത്. അടിവസ്ത്രം മാത്രമായിരുന്നു വേഷം.
പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്‌ക്ക് കാരണമായി പോലീസ് പറയുന്നത്. പ്രവാസിയായ ഷവാദ് അൻവർ അവധിക്ക് നാട്ടിൽ വന്നതാണ്. പിതാവ് : പരേതനായ അൻവർ സാദത്ത്. മാതാവ്: റൗഫിയ. സഹോദരൻ: മിൻഹാജ്.
പെൺസുഹൃത്തിന്റെ കോഴിക്കോട് പെരുമണ്ണയിലെ വാടക വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു
Advertisement
Advertisement
Advertisement