മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യവിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. കാൻസർ മൂന്നാം സ്റ്റേജിലാണെന്നും, രോഗം സ്തനത്തിൽ നിന്ന് കക്ഷത്തിലേക്കും ഹൃദയത്തിന്റെ മസിലിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പതിനഞ്ചാം വയസ്സിൽ ശ്രദ്ധയിൽപ്പെട്ട മുഴ ശസ്ത്രക്രിയയോടുള്ള ഭയം കാരണം മാറ്റാതിരുന്നതാണ് രോഗം ഗുരുതരമാകാൻ കാരണം. ഭർത്താവ് സുധിയുടെ മരണശേഷം സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാൻസർ സ്ഥിരീകരിച്ചത്.
ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താൻ ഷൂട്ടിംഗുകൾ മുടങ്ങാതിരിക്കാനാണ് അസുഖവിവരം വീട്ടുകാരെ അറിയിക്കാൻ വൈകിയതെന്നും രേണു കൂട്ടിച്ചേർത്തു. സമയത്ത് ചികിത്സിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന സങ്കടവും അവർ പങ്കുവെച്ചു.
തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി
Advertisement
Advertisement
Advertisement