breaking news New

ടി. എസ് ജോൺ : വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ നേതാവ് : കുഞ്ഞുകോശി പോൾ

മല്ലപ്പള്ളി : നാടിൻ്റെ വികസനം സ്വപ്നം കാണുകയും അവ യാഥാർത്ഥ്യമാക്കുകയും ചെയ്ത നേതാവായിരുന്നു ടി എസ് ജോണെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ.

നിയമസഭാ മുൻ സ്പീക്കറും ഭക്ഷ്യ വകുപ്പ് മുൻ മന്ത്രിയുമായ
ടി.എസ്. ജോണിൻ്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റ്റി. എസ്. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. അനിൽ കെ ആൻ്റണി, ലൈല അലക്സാണ്ടർ, ഏബ്രഹാം ജോർജ്, എസ്. വിദ്യാമോൾ, ബാബു പടിഞ്ഞാറെക്കുറ്റ്, സജി ഡേവിഡ്, രാജൻ ഏണാട്ട്, ജോൺസൺ ജേക്കബ്, ബിജു പണിക്കമുറി, വർഗീസ് മാമ്മൂടൻ, സജി കുളങ്ങര, ജോസ് കുഴിമണ്ണിൽ എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5