breaking news New

പത്തനംതിട്ട തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ KSEB ലൈനുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിക്കുന്നത്‌ നാട്ടുകാരോടുള്ള ദ്രോഹമോ, അതോ കരുതലോ? സുരക്ഷിതമായ, മുടങ്ങാത്ത വൈദ്യുതി വിതരണം ലഭ്യമോ ? കെഎസ്ഇബിയുടെ വിശദീകരണം ഇങ്ങനെ ...

പത്തനംതിട്ട : തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ അപകട രഹിതമായി തടസ്സമില്ലാതെ വൈദ്യുതി ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി ലൈൻ കമ്പികൾക്കു മുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും അപകടകരമായി നിൽക്കുന്ന മരങ്ങളും, ചില്ലകളും കെ.എസ്.ഇ.ബി മുറിച്ചു മറ്റുന്നതിൽ പരാതികൾ ഉയർന്നിരുന്നു , ഇപ്പോളും പരാതികൾ ഉയരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമികളിൽ ഇലട്രിക് ലൈനുകളിലേക്കും പോസ്റ്റുകളിലേക്കും ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകളും മരങ്ങളും മുറിച്ചു മാറ്റിയതിന് തുടർന്നാണ് പരാതികൾ ഉയർന്നു വരുന്നത്.

11 KV ലൈനുകളുടെ 2.6 മീറ്റർ (Right of way ) ചുറ്റളവിൽ നിൽക്കുന്ന മരച്ചില്ലകളും ചാഞ്ഞു നിൽക്കുന്ന മരങ്ങളും വെട്ടിമാറ്റാനുള്ള പൂർണ്ണ ഉത്തരവാദിത്യം കെ.എസ്.ഇ.ബിക്കാണ്. Right of Way യുടെ അധികാര പരിധിയിൽ മുറിച്ചു മാറ്റപ്പെടേണ്ട മരങ്ങൾക്ക് നഷ്ടപരിഹാര തുകയോ, മരങ്ങൾ മുറിച്ചു മറ്റണം എന്നു കാട്ടി ഭൂഉടമകൾക്കോ വ്യക്തികൾക്കോ മുൻകൂട്ടി നോട്ടീസ്സ് നൽകുകയോ ചെയ്യേണ്ട ആവശ്യമില്ല.

അതേസമയം, നോട്ടീസ് നൽകി തന്നെ ആണ് മരങ്ങൾ മുറിക്കുന്ന പ്രവർത്തി ചെയ്യുന്നത്.

ദുരന്തനിരാവണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരം അപകടകരമായ ചില്ലകൾ, മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി കെ എസ് ഇ ബി, തദ്ധേശ സ്വയംഭരണ വകുപ്പ് ,പൊതുമരാമത്ത് വകുപ്പ് എന്നീ വകുപ്പുകളെ സംയുക്തമായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതിൻ്റെ അടിസ്ഥാനത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകുകയും, മരങ്ങൾ മുറിച്ചു മാറ്റാൻ തയാറാകാത്ത സാഹചര്യത്തിൽ സംയുക്ത വകുപ്പുകൾ സ്വയമേവ മരങ്ങൾ മുറിച്ചുമാറ്റി ആയതിൻ്റെ തുക ഉടമകളിൽ നിന്നും ഈടാക്കേണ്ടതുമാണ്.

എന്നാൽ പത്തനംതിട്ട തിരുവല്ല ഡിവിഷനു കീഴിലുള്ള സ്ഥലങ്ങളിൽ മരങ്ങൾ മേൽപറഞ്ഞ രീതിയിൽ മുറിച്ചു മാറ്റാൻ തയാറാകാത്ത സാഹചര്യത്തിൽ
കെ എസ് ഇ ബി സ്വയമേവ ചിലവുകൾ വഹിച്ച് ക്രയിനുകൾ ഉപയോഗിച്ച് മരങ്ങളും മരകൊമ്പുകളും മുറിച്ചുമാറ്റുകയായിരുന്നു.

പുതിയ ലൈൻ വലിക്കുമ്പോൾ വെട്ടുന്ന മരങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം കൊടുക്കുവാൻ നിയമം പറയുന്നതെന്നും,
നിലവിലുള്ള ലൈനിന്റെ right of way ൽ നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റുമ്പോൾ നഷ്ടപരിഹാരം കൊടുക്കേണ്ട കാര്യമില്ലെന്നും
അങ്ങനെ ഒരു നിയമം ഇല്ല എന്നും 11 KV ലൈനിനോട് ചേർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഗണ്യമായി കുറഞ്ഞു എന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു

റിപ്പോർട്ട് :
രാഹുൽ തൃക്കൊടിത്താനം സി മീഡിയ ഓൺലൈൻ വീഡിയോ വാർത്ത ഉടൻ തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് .


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5