breaking news New

പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടുത്തം

കുന്നന്താനത്ത് പ്രവർത്തിക്കുന്ന കിൻഫ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

തിരുവല്ലയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി ശമനസേന അംഗങ്ങൾ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സേനയുടെ സമയോചിത ഇടപെടൽ മൂലം ഭീമമായ അളവിൽ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കും സമീപത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് തടയാനായി.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ മുഗേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്,നന്ദു മനോജ്‌, ഷിബു, സുധീഷ്, ലാലു എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5