പത്തനംതിട്ട :
2023 മേയ് 19 ന് വിപണിയിലെ പ്രമുഖ ബ്രാൻഡിന്റെ ഉൽപ്പന്നം വാങ്ങാൻ പോയപ്പോഴാണ് വിചിത്രമായ ആ വില ശ്രദ്ധയിൽ പെട്ടത്. 120 ഗ്രാമിന്റെ സിംഗിൾ പാക്കറ്റിന് വില: 150 രൂപ.
120 ഗ്രാമിന്റെ തന്നെ രണ്ടെണ്ണമുള്ള മെഗാ പാക്കിന് വില: 320 രൂപ
സാധാരണ വലിയ പാക്കറ്റുകൾ (Mega Packs) വാങ്ങുമ്പോൾ വില കുറയുകയാണ് പതിവ്. എന്നാൽ ഇവിടെ രണ്ട് സിംഗിൾ പാക്കറ്റ് വാങ്ങിയാൽ 300 രൂപയാകുന്ന സ്ഥാനത്ത്, മെഗാ പാക്കിന് 320 രൂപയാണ് MRP ഇട്ടിരിക്കുന്നത്. ഇതിനപ്പുറം, ആ മെഗാ പാക്കിന് പുറത്ത് "10 ₹ OFF" എന്നും വലിയ അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്! ഈ പത്ത് രൂപ കുറച്ചാൽ പോലും രണ്ട് സിംഗിൾ പാക്കറ്റിനേക്കാൾ 10 രൂപ അധികം നൽകി മാത്രമേ ഉപഭോക്താവിന് ആ മെഗാ പാക്ക് വാങ്ങാൻ സാധിക്കൂ.
വെറും 10 രൂപയുടെയോ 20 രൂപയുടെയോ മാത്രം പ്രശ്നമല്ല ഇത്. പരസ്യങ്ങളിലൂടെ സാധാരണക്കാരായ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വൻകിട കമ്പനികൾ എങ്ങനെയാണ് പറ്റിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്.
ഈ ചൂഷണം ചോദ്യം ചെയ്യപ്പെടാതെ പോകരുത് എന്ന തീരുമാനത്തോടെയാണ് ഉപഭോക്തൃ കോടതിയെ (Consumer Court) അദ്ദേഹം സമീപിച്ചത്. വമ്പൻ കമ്പനിയോട് മുട്ടാൻ നിനക്ക് സാധിക്കുമോ എന്ന് പലരും സംശയം ചോദിച്ചു.
കോടതി പരാതി ഫയലിൽ സ്വീകരിക്കുകയും, കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവണത വഞ്ചനാപരവും തെറ്റായ വ്യാപാര രീതിയുമാണെന്ന് (Unfair Trade Practice) കണ്ടെത്തുകയും ചെയ്തു. ഒടുവിൽ വൻകിട കമ്പനിയെ മുട്ടുകുത്തിച്ചുകൊണ്ട് പരാതിക്കാരന് നഷ്ടപരിഹാരം പലിശ സഹിതം നൽകാൻ അനുകൂലമായി കോടതി വിധി പ്രസ്താവിക്കുകയും കമ്പനിക്ക് പിഴ ചുമത്തുകയും ചെയ്തു.
80 വർഷത്തെ goodwill ഉള്ള കമ്പനി, MRP നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും, goodwill കൂടുന്തോറും പൊതുജനങ്ങളെ വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഉള്ള ലൈസൻസ് അല്ല എന്നും കോടതി വിധിയിൽ പ്രസ്താവിച്ചു.
"ചോദ്യം ചെയ്യപ്പെടില്ലെന്ന വൻകിട കമ്പനികളുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി.
നമ്മൾ നൽകുന്ന ഓരോ രൂപയ്ക്കും കൃത്യമായ മൂല്യമുണ്ട്. ഓഫറുകൾ കാണുമ്പോൾ കണ്ണടച്ച് വാങ്ങാതെ, അതിന്റെ പിന്നിലെ യഥാർത്ഥ കണക്കുകൾ പരിശോധിക്കാൻ നമ്മൾ തയ്യാറാകണം.