താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിലവിൽ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് പൂർണ്ണമായി അടഞ്ഞുകിടക്കുകയാണ്.
മരങ്ങൾ മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കുന്നതിനായി കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരം മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ചുരം വഴി യാത്ര ചെയ്യുന്നവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകൾ ഒഴിവാക്കുകയോ മറ്റ് ഇതര പാതകൾ സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്. അടിയന്തരമായി മരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
വഴിയിൽ കുടുങ്ങിയ യാത്രക്കാർ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ശക്താമയി തുടരുകയാണ്. വയനാട്ടിലും മഴ തുടരുന്നുണ്ട്. താമരശേരി ചുരത്തിലും ദീർഘ നേരമായി മഴ തുടരുകയാണ്.
ശ്രദ്ധിക്കുക : ഗതാഗത സ്തംഭനം : താമരശ്ശേരി ചുരത്തിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക് വ്യാപകമായി മരങ്ങൾ വീണു
Advertisement
Advertisement
Advertisement