breaking news New

എം സി റോഡിലെ പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ മഹാരാഷ്ട്ര പാൽ ടാങ്കർ ലോറിയും തമിഴ്നാട്ടിൽ നിന്നു കോട്ടയം മാർക്കറ്റിലേക്ക് വാഴകുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

തമിഴ്നാട് തെങ്കാശി സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3-ന് കുറ്റൂർ ഐ ഒ ബി ബാങ്കിനു സമീപം ആയിരുന്നു അപകടം.

അപകടത്തെ തുടർന്ന് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പാൽ ടാങ്കറിലെ പരിക്കേറ്റ ഡ്രൈവറെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പോലീസും ഫയർഫോഴ്സും എത്തി വേണ്ട ക്രമീകരണം ഏർപ്പെടുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5