ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ) – കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്.
കോട്ടയം പാത്താമുട്ടത്തെ സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായിരുന്നു നിധിൻ.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് വലിയപെരുമ്പുഴ ഭാഗത്ത് നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടുന്നത് നാട്ടുകാർ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബാ സംഘവും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപ് പ്രദേശത്തുനിന്ന് നിധിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.
നിധി, നീതു എന്നിവരാണ് നിധിൻ വർഗീസിന്റെ സഹോദരങ്ങൾ.
ആലപ്പുഴ മാന്നാർ അച്ചൻകോവിലാറ്റിൽ ചാടി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Advertisement
Advertisement
Advertisement