ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലത്തിന്റെ സ്വന്തം ‘കുർളാൻ ചേട്ടൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, പഞ്ചായത്ത് പ്രസിഡന്റ് മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ നീളുന്ന ദീർഘകാലത്തെ രാഷ്ട്രീയ പദവികൾ വഹിച്ച വ്യക്തിത്വമായിരുന്നു.
2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം, 2006, 2011 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ ശക്തനായ വക്താവായും പ്രമുഖ വ്യവസായിയായും ശ്രദ്ധേയനായിരുന്നു.
കേരള കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പി.ജെ. ജോസഫിനോട് അവസാനത്തോളം കൂറുപുലർത്തിയ നേതാവായിരുന്നു ടി.യു. കുരുവിള. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് വലിയൊരു നഷ്ടമാണ്.
ആദരാഞ്ജലികൾ ...
മുൻമന്ത്രിയും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ടി.യു. കുരുവിള (89) അന്തരിച്ചു
Advertisement
Advertisement
Advertisement