കറുപ്പ് ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനു ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് ഇന്ദ്രൻസിന്റെ കഥാപാത്രമായ മട്ടാഞ്ചേരി സുകുമാരൻ പറയുന്ന രംഗം തിയറ്ററിൽ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലും ഗൂഗിൾ പേ ചെയ്യാനറിയില്ലെന്ന് പറയുകയാണ് ഇന്ദ്രൻസ്.
സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്. താൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രൻസ് വെളിപ്പെടുത്തി.
“ഇപ്പോഴും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്.
അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്.
എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാൻ അറിയില്ല”.- ഇന്ദ്രൻസ് പറഞ്ഞു.
ഗൂഗിൾ പേ ചെയ്യാൻ അറിയില്ല എന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. എന്റെ ശരിക്കുള്ള വേദന കൂടി ആ കഥാപാത്രത്തിലുണ്ടായിരുന്നു
വെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല : ഇന്ദ്രൻസ്
Advertisement
Advertisement
Advertisement