breaking news New

പെരുമ്പാവൂരിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും

ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

പെരുമ്പാവൂർ കോട്ടച്ചിറയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരനായിരുന്നു പ്രതി. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാള്‍. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പിതാവിനെ അന്വേഷിച്ച് എത്തിയ പെൺകുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5