സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവരുന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് കായലിൽ തള്ളിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. കൊല്ലപ്പെട്ട തങ്കമ്മയുടെ വിശ്വാസം മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്. ഗ്യാസ് സിലിണ്ടർ എടുത്തു വയ്ക്കാൻ തങ്കമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം, ശക്തമായ മഴയുള്ള ഞായറാഴ്ച രാത്രി വീണ്ടും വീട്ടിലെത്തിയ പ്രകാശൻ കൃത്യം നടത്തുകയായിരുന്നു.
ടിവി കണ്ടുകൊണ്ടിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശരീരത്തിലുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുത്തു. എന്നാൽ, തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കമ്മലും കണ്ടെത്താൻ പ്രതിക്ക് സാധിച്ചില്ല. തെളിവ് നശിപ്പിക്കാനായി തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു. തുടർന്ന് കല്ലുകൾ കെട്ടി മൃതദേഹം കായലിൽ തള്ളുകയായിരുന്നു.
ആലപ്പുഴ കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ
Advertisement
Advertisement
Advertisement