ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐപി ബിനു ഉൾപ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തത്.
പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോൾ ദിനകറാണ് കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത്. വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് ദിനകർ.
തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ
Advertisement
Advertisement
Advertisement