breaking news New

ഇന്ധന വില വർദ്ധനവ് : കേരള കോൺഗ്രസ് (എം) പത്തനംതിട്ട തിരുവല്ലായിൽ ധർണ്ണ നടത്തി

തിരുവല്ല : പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ദിനംപ്രതി വർദ്ധിപ്പിക്കുന്നത് മൂലം സാധാരണക്കാരുടെയും മധ്യവർഗ്ഗക്കാരുടെയും ജീവിത ബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണന്നും ഇന്ധനവില കൂടിയതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്.

ഇന്ധന വിലയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​

നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.

ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തേക്കുംപറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, സംസ്ഥാന സമിതിയംഗങ്ങളായ ജോയ് ആറ്റുമാലിൽ, പ്രസാദ് കൊച്ചുപാറക്കൽ, അഡ്വ. ജേക്കബ് ഇരണിക്കൽ, പി.കെ കുര്യൻ, റെജി കുരുവിള,

ഭാരവാഹികളായ ബെന്നി പാറേൽ, സണ്ണി വേങ്ങാട്ട്, മനോജ് മഠത്തുംമൂട്ടിൽ, പോൾ മാത്യു, ബാബു പുല്ലേരിക്കാട്ടിൽ യോഹന്നാൻ നിരണം, ഷാജി ജോസഫ്, ബിജു തുടങ്ങിപറമ്പിൽ, നരേന്ദ്രനാഥ്, ടി ഒ ജേക്കബ്, റോയി കണ്ണോത്ത്, തോമസ് കോശി, രാജു കുത്തുകല്ലിങ്കൽ, ജോസ് പുതിയത്ത്, ഷാജി എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5