breaking news New

74കാരിക്ക് ഗുരുതര പരിക്ക് : പ്രതി ആരെന്ന് കണ്ട് ഞെട്ടി പൊലീസും !!

കൊല്ലം :
കടയിൽ പോയി മടങ്ങിയ 74 കാരിക്ക് നേരെ തലങ്ങും വിലങ്ങും ആക്രമണമാണ് നടന്നത്. പ്രതി വേറെ ആരുമല്ല ഒരു പൂവൻകോഴിയാണ് !!

കൊട്ടാരക്കര പൂയപ്പള്ളിയിലാണ് പൂവൻ കോഴി, ഇത്തരത്തിൽ അക്രമണം നടത്തിയത്. വയോധികയുടെ മുഖത്ത് 12 തുന്നലുകളാണ് വേണ്ടി വന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻ കോഴിയുടെ ആക്രമണത്തിന് ഇരയായത്.

സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോൾ കോഴി ജോയിസിന് മേൽ ചാടി കയറുകയായിരുന്നു. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി പരിക്കേൽപ്പിച്ചു.

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തിയപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞിരുന്നു. അപ്പോഴും തലയിൽ കയറി നിന്നു കൊണ്ടുതന്നെ പൂവൻകോഴി ആക്രമണം കടുപ്പിച്ചിരുന്നു.

ഓടി എത്തിയ സമീപവാസി കോഴിയെ ഉടൻ തന്നെ തുരത്തി ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5