മല്ലപ്പള്ളി / ചെങ്ങരൂർ :
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (OCYM)
ഭദ്രാസന വാർഷിക സമ്മേളനം
2026 മെയ് 17 ഞായറാഴ്ച ചെങ്ങരൂർ
സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭി.സഖറിയാസ് മാർ സേവേറിയോസ് തിരുമേനി ക്ലാസുകൾക്ക് നേതൃത്വം നൽകി.
നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിച്ച പൊതു സമ്മേളനം പിന്നണി ഗായകൻ ശ്രീരാഗ് ഭരതൻ ഉൽഘാടനം ചെയ്തു.
മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി.
ഇടവക അസിസ്റ്റന്റ് വികാരി ഫാ. നിതിൻ ജോസഫ് ചെറിയാൻ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി റിനോജ് ജോർജ് റിപ്പോർട്ടും , ഭദ്രാസന ട്രഷാർ രോഹിത് കൊച്ചുതെക്കേതിൽ വാർഷിക കണക്കും അവതരിപ്പിച്ചു.
ഭദ്രാസന ഗായകസംഘം ഗാനങ്ങൾക്ക് നേതൃത്വം നൽകി.
ഇടവക വികാരി ഫാ. വർഗീസ് ജോൺ സ്വാഗതവും, ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ബിബിൻ മാത്യു കൃതജ്ഞതയും പറഞ്ഞു.