breaking news New

​കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണയും മാർച്ചും നടത്തി

റാന്നി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ അടിക്കടിയുള്ള വിലവർധനവ് പിൻവലിക്കുക, നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുക, കേന്ദ്ര ഗവൺമെന്റ് ജനങ്ങളോട് നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.

റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം റാന്നി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ എത്തി പ്രതിഷേധ ധർണ്ണ നടത്തി.

​ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളാ കോൺഗ്രസ്‌ (എം) സ്റ്റിയറിങ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ഉടനടി രാജിവെക്കണമെന്നും, പരീക്ഷാ നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു .കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റിന്റോ തോപ്പിൽ, ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം സി ജയകുമാർ, ജോൺ വി തോമസ്,ടോമ്മി വടക്കേമുറിയിൽ, ബെഹനാൻ ജോസഫ്, സാബു കുറ്റിയിൽ, അങ്ങാടി ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീമതി.മെറിൻ അനീഷ്‌, ശോഭ ചാർലി, അഡ്വ. സിബി ജെയിംസ്, മാത്യുകുട്ടി ഏഴകുന്നേൽ, ബിറ്റോ മാപ്പൂർ,ജോമോൻ ജോസ്, അഭിജിത് വിഷ്ണു, കുഞ്ഞുമോൻ അയ്‌രൂർ, റെജി പുത്തെൻപറമ്പിൽ,അനൂപ് ജീരകത്തിനാൽ,സരൺ നമ്പൂതിരി, തോമസ് ജേക്കബ്,ആന്റണി കരീക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5