breaking news New

കണ്ണൂർ അഴീക്കോട് സത്യപ്രതിജ്ഞ ആഘോഷങ്ങൾക്കായി യുഡിഎഫ് പ്രവർത്തകർ എത്തിച്ച പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

പുന്നക്കപ്പാറ സ്വദേശിയായ അമൻ(9) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് എത്തിച്ച പടക്കങ്ങളാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

പടക്കം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അമന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവേൽക്കുകയും രക്തസ്രാവം ശക്തമായി തുടരുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ മൂന്ന് കുട്ടികളും ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5