മല്ലപ്പള്ളി :
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി സി എം എസ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ ( ഇ എൻ രഘു നഗർ ) ജില്ലാ പ്രസിഡണ്ട് ശ്രീ തോമസ് ജോൺ എസ് പി റിട്ടെർഡ് പതാക ഉയർത്തിയത്തോടെ സമ്മേളന പരിപാടി ആരംഭിച്ചു.
അന്തരിച്ച ശ്രീ ഇ എൻ രഘുവിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനക്കു ശേഷം സമ്മേളന നഗരി വരെ പ്രകടനത്തോടുകൂടി യോഗ നടപടികൾ ആരംഭിച്ചു. ശ്രീ തോമസ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനം തിരുവല്ല ഡിവൈഎസ്പി ജിജു ടി ആർ ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണം സംസ്ഥാന പ്രസിഡണ്ട് ലംബോദരൻ നായർ റിട്ടയേഡ് ഐപിഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദീനമ്മ റോയ്, സംസ്ഥാന വൈസ് പ്രസിഡണ്ട് റ്റി. രഘുനാഥൻ , സംസ്ഥാന സെക്രട്ടറിമാരായ രവികുമാർ, രവീന്ദ്രൻ പിള്ള, സജികുമാർ, ജില്ലാ സെക്രട്ടറി വൈ റഹീം റാവുത്തർ, സ്വാഗത സംഘ ചെയർമാൻ വിഎസ് ശശിധരൻ നായർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി സതീഷ് ബാബു, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സോഫി ജോജോ, കൊല്ലം ജില്ലാ പ്രസിഡണ്ട് രാജഗോപാൽ, കൊല്ലം റൂറൽ ജില്ലാ പ്രസിഡണ്ട് വി വരദരാജൻ, കോട്ടയം ജില്ലാ പ്രസിഡണ്ട് പി ഡി രാധാകൃഷ്ണപിള്ള, കെ ആർ പ്രസന്നകുമാർ, കെ മുരളി ദാസ്, ജോർജ് തോമസ്,റ്റി സി മണി, കെ കെ ജോസ്, എം സി ജോസഫ്, കെ ജി സാബു, കെ എൻ സുധാകരൻ, രാധാകൃഷ്ണൻ, ഉമ്മർ റാവുത്തർ, രാജപ്പൻ, ടി ടി എബ്രഹാം അജയൻ പി ബലായുധൻ, പി എസ് സുരേഷ് കുമാർ, എം ജെ സുരേഷ് കുമാർ, കെ ജി മോഹനൻ, ശ്രീമതി വിജയമ്മ പി ജി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന സംഘടന തിരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ഫീലിപ്പോസ് എബ്രഹാം പ്രസിഡന്റ്, വൈ റഹീം റാവുത്തർ സെക്രട്ടറി, കെ മുരളിദാസ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഏഴാമത് പത്തനംതിട്ട ജില്ലാ സമ്മേളനം മല്ലപ്പള്ളി സി എം എസ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
Advertisement
Advertisement
Advertisement